Notification texts go here Contact Us Download Now!

അറിയുമോ, എന്നെ മറന്നോ, ഹണിട്രാപ്പില്‍ക്കുടുക്കി പണം തട്ടുന്ന ഉത്തരേന്ത്യന്‍ സംഘം സജീവം.

പലര്‍ക്കും ലക്ഷങ്ങള്‍ നഷ്ടപ്പെട്ടതായി സംശയം. ജില്ലയില്‍ മാത്രം നൂറിലേറെ പേര്‍ ഇത്തരത്തില്‍ ട്രാപ്പില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ്

kerala
തിരൂരങ്ങാടി: മലപ്പുറം :ജില്ലയില്‍ സൗഹൃദം സ്ഥാപിച്ച് ആളുകളെ ഹണി ട്രാപ്പിൽ അകപ്പെടുത്തി പണം തട്ടുന്ന ഉത്തരേന്ത്യന്‍ സംഘം സജീവം. ട്രാപ്പില്‍ കുടുങ്ങിയത് നിരവധി പേര്‍. അറിയുമോ, മറന്നോ തുടങ്ങിയ സന്ദേശങ്ങൾ അയച്ചാകും തുടക്കം. യുവാക്കളും അല്ലാത്തവരും ട്രാപ്പില്‍ കുടുങ്ങിയിട്ടുണ്ട്. നഗ്നത പ്രദര്‍ശിപ്പിച്ച വീഡിയോ കാള്‍ റെക്കോര്‍ഡ് സുഹൃത്തുക്കള്‍ക്കെത്തിച്ച് പണം ആവശ്യപ്പെട്ടപ്പോഴാണ് പലര്‍ക്കും ട്രാപ്പ് മനസ്സിലായത്. മാനക്കേട് ഓര്‍ത്ത് പോലീസില്‍ പരാതി പോലും നല്‍കാന്‍ മടിച്ച് ഒട്ടേറെ പേര്‍.

പലര്‍ക്കും ലക്ഷങ്ങള്‍ നഷ്ടപ്പെട്ടതായി സംശയം. ജില്ലയില്‍ മാത്രം നൂറിലേറെ പേര്‍ ഇത്തരത്തില്‍ ട്രാപ്പില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇത്തരേന്ത്യന്‍ സംഘത്തോടൊപ്പം മലയാളികളുമുണ്ടെന്നാണ് കരുതുന്നത്. തിരൂരങ്ങാടി, കൊടിഞ്ഞി, മലപ്പുറം, കൊണ്ടോട്ടി, പരപ്പനങ്ങാടി, കോട്ടക്കല്‍, തിരൂര്‍, നിലമ്പൂര്‍, മഞ്ചേരി, പള്ളിക്കല്‍ ബസാര്‍, പെരിന്തല്‍മണ്ണ, തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി പേരാണ് ഹണിട്രാപ്പില്‍ കുടുങ്ങിയിരിക്കുന്നത്. കുടുങ്ങിയവരില്‍ 20 വയസ്സ് പ്രായമായവര്‍ മുതല്‍ 62 വയസ്സ് പ്രായമായവര്‍ വരെയുണ്ട്. അറിയുമോ, മറന്നോ തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചാണ് പലരുടെയും തുടക്കം. പണ്ടെപ്പോഴെങ്കിലും ഒപ്പം പഠിച്ചവരായിരിക്കും എന്നു കരുതി മുഷിപ്പിക്കാതെ മറുപടി നല്‍കിയവരാണ് കുടുങ്ങിയവരില്‍ ഏറെയും.പരിചയമില്ലെന്ന് അറിയിച്ചാല്‍ വൈകാരികമായ സന്ദേശങ്ങള്‍ അയച്ച് സൗഹൃദം സ്ഥാപിച്ച് ട്രാപ്പില്‍പ്പെടുത്തിയവരുമുണ്ട്.

അടുപ്പം സ്ഥാപിച്ച ശേഷം വീഡിയോ കോള്‍ ചെയ്തു. വാട്‌സാപ്പ് വീഡിയോ കോളില്‍ സംസാരിച്ചു കൊണ്ടിരിക്കെ വേഗത്തില്‍ വീഴുന്നവരോട് നഗ്‌നത പ്രകടിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ഇതില്‍ വീഴാത്തവരെ പെടുത്തുന്നതിന് വേണ്ടി സ്വയം നഗ്നത പ്രദര്‍ശിപ്പിച്ച് വിശ്വാസ്യത നേടി മറുപുറത്തുള്ളവരുടെ നഗ്നത പ്രദര്‍ശിപ്പിക്കുന്നതോടെ വീഡിയോ റെക്കോര്‍ഡ് ചെയ്ത് ഭീഷണിപ്പെടുത്തുകയാണ് രീതി.ഇങ്ങനെയൊന്നും വീഴാത്തവരെ വീഴ്ത്താനും നമ്പറുണ്ട് ഇവരുടെ കൈയില്‍. സാധാരണ രീതിയില്‍ വീഡിയോ കോളില്‍ മുന്‍ക്യാമറയില്‍ സംസാരിക്കുന്നതിനിടെ പ്രതീക്ഷിക്കാത്ത സമയത്ത് പിന്‍ക്യാമറ ഓണ്‍ ആക്കും. പിന്നില്‍ സെക്‌സ് വീഡിയോ ലാപ്‌ടോപ്പിലോ കമ്പ്യൂട്ടറിലോ പ്രദര്‍ശിപ്പിക്കും. ഇത് റെക്കോഡ് ചെയ്‌തെടുത്ത് നഗ്‌നത വീക്ഷിച്ചിരുന്ന തരത്തിലാക്കും.

ഇത് പിന്നീട് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചു നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയും പണം തട്ടിയിട്ടുണ്ട്. ഇത്തരത്തില്‍ സൗഹൃദം സ്ഥാപിച്ച ശേഷം വീഡിയോ കോളിലൂടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ ഹൈടെക് സംഘത്തിന്റെ വലയില്‍ അകപ്പെട്ടവരില്‍ രാഷ്ട്രീയ നേതാക്കളും, വ്യവസായികളും സാധാരണക്കാരും അടുത്തായി വിവാഹം കഴിക്കാന്‍ പോകുന്നവരുമുണ്ട്. നൂറിലേറെ പേര്‍ ജില്ലയില്‍ ഇത്തരത്തില്‍ അകപ്പെട്ടിട്ടുണ്ടെങ്കിലും പെരിന്തല്‍മണ്ണ സ്റ്റേഷന്‍ പരിധിയില്‍ മാത്രമാണ് ഇത് വരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതാകട്ടെ മൂന്നണ്ണവും. ഇതില്‍ രണ്ടണ്ണം തള്ളിപ്പോകുകയും ഒരണ്ണത്തില്‍ ഏഴ് പെരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

തിരൂരങ്ങാടിയില്‍ ഈയിടെ രണ്ട് പേര്‍ പരാതി നല്‍കിയിരുന്നെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് വിവരം. തിരൂരങ്ങാടി, കൊടിഞ്ഞി സ്വദേശികളാണ് പരാതി നല്‍കിയിരുന്നത്. ഇത്തരത്തില്‍ നഗ്ന വീഡീയോ കോളിൽപ്പെട്ട നൂറോളം പേരാണ് ജില്ലയില്‍ തട്ടിപ്പു സംഘത്തിന്റെ ഇരകളായത്.അപമാനം ഭയന്ന് പരാതി പറയുന്നവര്‍ കേസ് നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന് പൊലീസ് പറയുന്നു. അപരിചിതമായ ഫേസ്ബുക്ക് പ്രൊഫൈലുകളില്‍ നിന്നെത്തുന്ന സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുന്നതാണ് ഉചിതമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

Post a Comment

Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.