Notification texts go here Contact Us Download Now!

ഇന്നുള്ളതിൽ വെച്ച് ലോകത്തിലെ ഏറ്റവും വലിയ പാമ്പ്

ഇണചേർന്ന് പത്ത് മുതൽ പന്ത്രണ്ട് ആഴ്ച്ചകൾ കൊണ്ട് കുഞ്ഞുങ്ങൾ പുറത്ത് വരുന്നു

genusഅധിക സമയവും വെള്ളത്തിൽ കഴിയാനിഷ്ടപ്പെടുന്ന ഇവർ മികച്ച നീന്തൽക്കാര് കൂടിയാണ്. കരയിലെ സഞ്ചാരത്തിന് വേഗത നന്നേ കുറവാണെങ്കിലും വെള്ളത്തിൽ സ്ഥിതി മാറുന്നു. പായലുകൾ നിറഞ്ഞ ചതുപ്പുകളിലും, ശക്തമായ ഒഴുക്കില്ലാത്ത നദികളിലും, അരുവികളിലും, ചെളിയിലമർന്ന കെട്ടിക്കിടക്കുന്ന ജലാശയങ്ങളിലുമൊക്കെയാണ് ഇവയെ കാണാറുള്ളത്. പതിയിരുന്ന് ഇരപിടിക്കുന്ന ശൈലിയാണ്. ശരീരം മുഴുവനും വെള്ളത്തിലാഴ്ത്തി നേരെത്തെ സൂചിപ്പിച്ച മുകൾ ഭാഗത്തായുള്ള കണ്ണുകളും നാസാരന്ധ്രങ്ങളും മാത്രം വെള്ളത്തിന് മുകളിൽ നിർത്തി ക്ഷമയോടെ ദീർഘനേരം ഇരയെ കാത്തിരിക്കുന്നു. ഈ നിൽപ്പ് ചലിക്കാതെ മണിക്കൂറുകളോളം നീണ്ടു നിൽക്കാറുമുണ്ട്. ഇര തൊട്ടടുത്തെത്തിയാൽ ഒറ്റക്കുതിപ്പിന് ചുറ്റിവരിയും. ജലത്തിൽ കഴിയുന്ന പക്ഷികൾ ചെറിയ കരണ്ടുതീനികൾ മുതൽ പന്നി, മാൻ, വലിയ മത്സ്യങ്ങൾ തൊട്ട് മനുഷ്യർ വളർത്തുന്ന മൃഗങ്ങൾ വരെ അനാക്കോണ്ടകൾക്ക് ഇരയാണ്.

ജനിച്ച് ഒരു വർഷം കൊണ്ട് ലൈംഗിക ശേഷി കൈവരിക്കുന്ന ഇവ മൂന്ന് വർഷങ്ങൾ കൊണ്ട് ഇണചേരാൻ പ്രാപ്തിയാകും ഏപ്രിൽ മെയ് മാസങ്ങളിലാണ് ഇണചേരുന്നത്. ഒന്നിലധികം ആൺ പാമ്പുകളുമായി നിരന്തരം പെൺ പാമ്പുകൾ ഇണചേരാറുണ്ട്. ഇണചേരൽ പ്രക്രിയ കഴിഞ്ഞാൽ പെൺ പാമ്പുകൾ ആൺ പാമ്പിനെ ആഹരിക്കുന്നതായി കാണാറുണ്ട് കാരണം ഗർഭകാലത്ത് ഇവ ഇരതേടാറില്ല എന്നതിനാൽ. ദീർഘകാല പട്ടിണിക്ക് അറുതിയാണ് ഇത്തരം പ്രവണതകൾ.


ഇണചേർന്ന് പത്ത് മുതൽ പന്ത്രണ്ട് ആഴ്ച്ചകൾ കൊണ്ട് കുഞ്ഞുങ്ങൾ പുറത്ത് വരുന്നു. അണലികളുടെ പ്രസവരീതി നമുക്കറിയാം വയറിനകത്ത് മുട്ടകൾ സൂക്ഷിച്ച് മുട്ടകൾ പൊട്ടിച്ച് കുഞ്ഞുങ്ങൾ പുറത്ത് വരുന്ന രീതി [Ovoviviparous] എന്നാൽ അനാക്കോണ്ടകൾ വയറിനകത്ത് മുട്ടകൾ ഇല്ലാതെ ഭ്രൂണത്തെ നേർത്ത ആവരണത്തിൽ മുട്ടത്തോടില്ലാതെ സംരക്ഷിച്ച് വളർച്ചയെത്തുമ്പോൾ പ്രസവിക്കുന്ന [Viviparous] രീതിയാണ. വിരിഞ്ഞിറങ്ങുമ്പോൾ കുഞ്ഞുങ്ങൾക്ക് രണ്ടടിയോളം നീളം കാണും. വിശ്രമവേളകൾ ചിലപ്പോൾ ചാഞ്ഞു കിടക്കുന്ന മരങ്ങളിലോ കൽ പൊത്തുകളിലോ ആവാം.

2. Yellow Anaconda [Eunectes notaeus] പരാഗ്വെ, ഉറുഗ്വെ, ബ്രസീൽ, അർജൻ്റീന, ബൊളീവിയ എന്നീ രാജ്യങ്ങളിൽ കാണപ്പെടുന്ന ഇവ പേര് പോലെ തന്നെ കാണപ്പെടുന്നു. ഒറ്റനോട്ടത്തിൽ Amethystine pythonനെ പോലെ തോന്നുന്ന ഇവ കടും മഞ്ഞ ശരീരത്തിൽ മുകൾ ഭാഗത്ത് കറുപ്പ് പുളളികൾ വ്യക്തതയോടെയും താഴെ വശങ്ങളിൽ അങ്ങിങ്ങായി കിടക്കുന്ന വ്യക്തയില്ലാത്ത ചെറിയ കുത്തുകളായും കാണപ്പെടുന്നു.

തലയുടെ മുകളിൽ ഒന്നിലധികം നീളൻ വരകളും കുറുകിയ മുഖവുമാണ് ഇവക്കുള്ളത്. വശങ്ങളിലായുള്ള കണ്ണുകൾ ഗ്രീൻ അനാക്കോണ്ടയിൽ നിന്നും വേറിട്ട് നിൽക്കുന്നു. പതിനഞ്ച് അടിവരെ മാക്സിമം നീളം വെക്കുന്ന ഇവ മറ്റു അനാക്കേണ്ടകളെ പോലെ ചതുപ്പ് പ്രദേശങ്ങളിൽ കഴിയാൻ ഇഷ്ടപ്പെടുന്ന ഇവ മികച്ച മരം കയറ്റക്കാർ കൂടിയാണ്. തൊലിക്ക് വേണ്ടി നിരന്തരം മനുഷ്യർ ഇവയെ വേട്ടയാടി കൊന്നൊടുക്കുന്നുണ്ട്. ചെറിയ സസ്തനികളും മുട്ടകളും ചെറു ജീവികളുമാണ് പ്രധാന ഭക്ഷണം. ദഹനവ്യവസ്ഥ നന്നേ മന്ദഗതിയിലാണ് അതിനാൽ ഒരിക്കൽ ഇര തേടിയാൽ മാസങ്ങളോളം ഇരപിടിക്കാതെ കഴിയാൻ ഇവർക്കാകും,

إرسال تعليق

Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.